1470-490

ജാഗ്രത പുലർത്തുന്ന പൗരസമൂഹത്തിന് മാത്രമെ ഫാസിസത്തെ പ്രതിരോധിക്കാനാവൂ

എൻ പി ചെക്കുട്ടി
തിരൂർ: ജാഗ്രതയോടെ ഉണർന്നിരിക്കുന്ന ഒരു പൗരസമൂഹത്തിന് മാത്രമേ ഫാസിസത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂയെന്ന് പ്രശസ്ത മാധ്യമ നിരീക്ഷകൻ എൻ പി ചേക്കുട്ടി ബി പി അങ്ങാടി ജാറം മൈതാനയിൽ ഷാഹിൻ ബാഗ് സ്ക്വയർ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം സാധാരണക്കാർ അതിശക്തിയായി രംഗത്ത് വന്നപ്പോഴാണ് ഹിറ്റ്ലറും മുസോളിനിയും പരാജയപ്പെട്ടത്.ഭരണത്തിൻ്റെ തലപ്പത്തിരിക്കുന്നവർ ഭരണഘടനയെയും പൗരാവകാശങ്ങളെയും അട്ടിമറിക്കാൻ നേതൃത്വം നൽകുന്നു. അതിനാൽ ഇന്ത്യയിലെ ജനം മുഴുവൻ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.ഈ ജനകീയ സമരത്തിൽ ഫാസിസ്റ്റ് ഭരണകൂടം പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് അന്ധേഹം പറഞ്ഞു.പരിപാടിയിൽ അലവി കണ്ണംകുളം അന്ത്യക്ഷത വഹിച്ചു’SDTU ജില്ല പ്രസിഡണ്ട് ബാബു മണി കരുവാരക്കുണ്ട്, വിമൺ ഇന്ത്യമുവ് മെൻ്റ് ജില്ല സിക്രട്ടറി ഹബീബ,SDPI ജില്ലാ കമ്മറ്റി അംഗങ്ങളായ റഹീസ് പുറത്തൂർ, ഹമീദ് പരപ്പനങ്ങാടി, സി പി മുഹമ്മദ് അലി, പോപുലർ ഫ്രണ്ട് തിരുർ ഡിവിഷൻ സെക്രട്ടറി എ പി ഹംസ  എന്നിവർ സംസാരിച്ചു

Comments are closed.