എൽ പി കുട്ടികളുടെ ഫുട്‌ബോൾ മേള ശ്രദ്ധേയമായി

വളാഞ്ചേരി : നടുവട്ടം യുപി സ്കൂൾ അറുപത്തിയേഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവധാര വെള്ളാറമ്പ് വിന്നേഴ്സ് ട്രോഫിക്കും ടാലന്റ് ഗ്രൂപ്പ് നടുവട്ടം റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി എൽപി സ്കൂൾ വിദ്യാർഥികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ടി പ്രമോദ്, പ്രധാനാധ്യാപിക വി രാജലക്ഷ്മി എന്നിവർ ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നടുവട്ടം ജിഎൽപി സ്കൂൾ വിന്നേഴ്സ് ട്രോഫിയും പാഴൂർ എ യുപിസ്കൂൾ റണ്ണേഴ്‌സ് ട്രോഫിയും നേടി.എ ഉദയ കുമാർ, പി എം അബ്ദു സമദ്, ടി അബ്ദു റഹ്‌മാൻ എം ഗോപിനാഥ് എ ഗീത, പി വി ലില്ലി നേതൃത്വം നൽകി.
Comments are closed.