1470-490

പൊലീസ് സേനയ്ക്ക് വേണ്ട പര്‍ച്ചേസുകള്‍ക്കും സേവനകരാറുകള്‍ക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് വേണ്ട പര്‍ച്ചേസുകള്‍ക്കും സേവനകരാറുകള്‍ക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍ നായരെ ഈ കമ്മീഷന്‍റെ അധ്യക്ഷനായി നിയമിക്കും. മുന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരെ ഈ കമ്മീഷനില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തും.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ കൂടി അവസരം ഒരുക്കുന്ന പഠനത്തോടൊപ്പം തൊഴില്‍ ഒരു നയമായി അംഗീകരിച്ചു നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് ഇത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസം വരാതെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍,സ്വകാര്യസ്ഥാപനങ്ങളില്‍ വര്‍ഷം 90 ദിവസം തൊഴില്‍ ഉറപ്പാക്കുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. 18-നും 25-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. 
ഇതോടൊപ്പം കേരള പുനര്‍നിര്‍മ്മാണ പരിപാടിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ക്കും മന്ത്രിസഭായോഗം അനുമതി നല്‍കി. പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ് പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം, ചമ്രവട്ടം  റഗുലേറ്റര്‍ കം ബ്രിഡ്‍ജിന്‍റെ അറ്റകുറ്റപ്പണി, കുട്ടനാട്ടിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തല്‍, മൃഗസംരക്ഷണമേഖലയിലെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് പ്രത്യേക പദ്ധതി, കേരള ചിക്കന് 63.11 കോടി വകയിരുത്തി.  പ്രളയസാധ്യതമേഖലയില്‍ കാലിത്തീറ്റ ഹബ് സ്ഥാപിക്കാന്‍ 5.4 കോടി വകയിരുത്തി, തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലുള്ള പ്രളയത്തില്‍ തകര്‍ന്ന 195 കിമീ രോഡ് പുനര്‍നിര്‍മ്മിക്കാന്‍ 67.9 കോടി രൂപ വകയിരുത്തി

Comments are closed.