കാരശേരിയും സി രവിചന്ദ്രനും തമ്മിൽ സംവാദം

കോഴിക്കോട്ശാ:സ്ത്രാഭിമുഖ്യമുള്ളതും ഇല്ലാത്തതുമായ ഏതൊരു മനുഷ്യനും ഒരിക്കലെങ്കിലും സ്വയം ചിന്തിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും എങ്ങനെയായിരിക്കും ഭൂമിയിൽ ആദ്യമായി ജീവനുണ്ടായത് എന്നത്.സാമാന്യ മനുഷ്യബുദ്ധിയുടെ പരിധികൾക്കുള്ളിൽ വഴങ്ങുന്ന ഒന്നല്ല ഈ വിഷയം…. അത് അത്രയേറെ സങ്കീർണ്ണമാണ്. എന്നാൽ ഒരു പക്ഷെ അങ്ങേയറ്റം ലളിതമായി നടന്നിട്ടുള്ള ഒരു പ്രക്രിയയുടെ അനന്തരഫലമായിരിക്കാം ഇന്നീ കാണുന്ന അതി സങ്കീർണ്ണമായ ജൈവലോകം.അറിവിന്റെ കാണാപുസ്തകത്തിലെങ്ങോ ഇന്നും ഒളിഞ്ഞു കിടക്കുന്ന ആ രഹസ്യത്തിന്റെ ചുരുളുകൾ പൂർണ്ണമായും അഴിഞ്ഞുവീഴാൻ അധികകാലമൊന്നും എടുക്കുമെന്ന് തോന്നുന്നില്ല. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് നടന്ന ആ മഹത്തായ ആരംഭത്തിന്റെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകൾ. രസതന്ത്രം എന്ന ശാസ്ത്രശാഖയായിരിക്കും നമ്മുടെ ജൈവകുലത്തിന്റെ അടിസ്ഥാനവും ആരംഭവും നമുക്ക് മുന്നിൽവിശദീകരിക്കുക എന്നത് തീർച്ചയാണ്. നമുക്കു ചുറ്റും… അല്ലെങ്കിൽ നമ്മളിൽ തന്നെ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ആ രാസപ്രവർത്തനങ്ങളുടെ ആദ്യ സ്പന്ദനം തേടിയുള്ള രസതന്ത്രത്തിന്റെ അന്വേഷണങ്ങൾ അനുസ്യൂതം നടക്കട്ടെ…. കോടിക്കണക്കിനു വർഷങ്ങൾ പിന്നിട്ട പരിണാമപ്രക്രിയയുടെ ഫലമായി ഒരു ഏക കോശ ജീവിയിൽ നിന്നും മനുഷ്യനെപ്പോലെ 37 ട്രില്ല്യൺ കോശങ്ങളുള്ള ജീവിയിലേക്കുള്ള വളർച്ച ഒരദ്‌ഭുതമായി തോന്നാമെങ്കിലും ഇന്ന് ആധുനിക ശാസ്ത്രം ഈ യാത്ര ഏതാണ്ട് പൂർണ്ണമായി തന്നെ നമുക്ക് മുന്നിൽ വിശദീകരിക്കുന്നുണ്ട്. അനുനിമിഷം മനുഷ്യ ശരീരത്തിൽ നടക്കുന്ന നിരവധി രാസപ്രവർത്തനങ്ങളുടെ ഒരു സംഘാതമാണ് ഓരോ ശരീരവും എന്നുള്ളതാണ് യാഥാർഥ്യം. ഇത്തരത്തിലുള്ള ജൈവപ്രക്രിയയെ കുറിച്ചുള്ള ബോധ്യങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിനു പിന്നിലെ രഹസ്യവും . എന്നാൽ ഇത്തരം രസതന്ത്ര വിജ്ഞാനത്തിന്റെ അഭാവവും തെറ്റായ പ്രയോഗങ്ങളും മുഖമുദ്രയാക്കിയ ചികിത്സാരീതികളും ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപകമായുണ്ട് എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് മനുഷ്യ ശരീരത്തിന്റെ അടിസ്ഥാന രസതന്ത്ര രഹസ്യങ്ങളെ കുറിച്ച് നമ്മോടു സംസാരിക്കാനായി Dr ആരിഫ് ഹുസൈൻ തെരുവത്ത് “ജീവന്റെ രസതന്ത്രം” എന്ന വിഷയവുമായി HAWKING’20 യുടെ വേദിയിലെത്തുന്നത്. എസ്സൻസ് ഗ്ലോബൽ കോഴിക്കോട് ഈ വരുന്ന മാർച്ച് 28ന് കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ഈ ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാറിലേക്കും അന്നു തന്നെ നടക്കുന്ന ശ്രീ M N കാരശ്ശേരിയും ശ്രീ രവിചന്ദ്രൻ സിയും തമ്മിലുള്ള സംവാദത്തിലും പങ്കെടുക്കുന്നതിന് നിങ്ങളെയേവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്
Comments are closed.