1470-490

ഭിന്നശേഷി സംഗമം ഷീബ അമീർ ഉദ്ഘാടനം ചെയ്യുന്നു.

ശാരീരിക – മാനസിക പ്രയാസങ്ങളും വെല്ലുവിളികളും മറന്ന് ആടിയും പാടിയും ഭിന്ന ശേഷിക്കാരുടെ സംഗമം. ചൂണ്ടൽ പഞ്ചായത്ത് ഭരണ സമിതി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സംഗമം വേറിട്ട അനുഭവമായി. കേച്ചേരി സിറ്റി സെന്ററിൽ വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെയാണ് സംഗമം സംഘടിപ്പിച്ചത്. സാമൂഹ്യ പ്രവർത്തകയായ ഷീബ അമീർ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം അധ്യക്ഷനായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.എ.ഇക്ബാൽ, ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡണ്ട് രേഖ സുനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, വി.സി. സിനി, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ആന്റണി, എം.ബി. പ്രവീൺ, പഞ്ചായത്ത് സെക്രട്ടറി ഷൈല,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.എഫ്. ജെയിംസ് ആസൂത്രണ സമിതി അംഗങ്ങളായ പി.കെ. രാജൻ മാസ്റ്റർ, വത്സൻ പാറന്നൂർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാജൻ സി ജേക്കബ് എന്നിവർ സംസാരിച്ചു. സംഗമത്തിൽ പങ്കെടുത്ത ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ പ്രായഭേദമന്യ വിവിധ കലാപരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു. വിവിധ കലാമത്സരങ്ങൾ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Comments are closed.