1470-490

കുംഭപ്പൂനിലാവ് ഞായറാഴ്ച

ഗുരുവായൂർ: പ്രകൃതി ജീവന സംഘടനയായ ജീവയുടെ ആഭിമുഖ്യത്തിൽ കുംഭപ്പൂനിലാവും ജൈവഭക്ഷ്യ മേളയും ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മമ്മിയൂർ പെട്രോൾ പമ്പിന് സമീപമുള്ള ജീവ ഓഫിസിൽ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് പത്ത് വരെ നടക്കുന്ന മേള കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തവിട് കളയാത്ത അരി കൊണ്ടുള്ള ചോറ്, തക്കളി ചോറ്, പൂവട, ഓട്ടട, കുഴൽ പത്തിരി, ചീര പുട്ട് തുടങ്ങിയ വിഭവങ്ങൾ ഭക്ഷ്യമേളയിൽ ഒരുക്കും. ഡോ. പി.എ. രാധാകൃഷ്ണൻ, അഡ്വ. രവി ചങ്കത്ത്, ടി.ഡി. വർഗീസ്, കെ.കെ. ശ്രീനിവാസൻ, പി.എൻ. പ്രദീപ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.