1470-490

കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം അഗ്നിബാധ

കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം അഗ്നിബാധ .ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. കമ്മ്യൂണിറ്റി ഹാളിന് സമീപം ചാക്കിൽ വൻതോതിൽ സൂക്ഷിച്ചിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. നിമിഷ നേരം കൊണ്ട് തീ ആളിപ്പടരുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ വിവരം അറിയച്ചതിനെ തുടർന്ന് ചാലക്കുടിയിൽ നിന്നും, പുതുക്കാട് നിന്നും നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി  12 മണിയോടെ  തീ അണച്ചു. കമ്മ്യൂണി ഹാൾ വളപ്പിൽ സൂക്ഷിച്ചിരുന്ന ഡ്രൈവിംഗ് സ്കൂളിന്റെ 2 മോപ്പഡുകളും പഞ്ചായത്ത് ഓഫീസിലേയ്ക്ക് വെള്ളമെത്തിയ്ക്കുന്ന പൈപ്പുകളും തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ, ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി സോമൻ എന്നിവരും നാട്ടുകാരും കൊടകര പോലിസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

Comments are closed.