1470-490

സംഘപരിവാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഡൽഹി കലാപത്തിനും, കൂട്ടക്കൊലക്കെതിരെ

സംഘപരിവാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഡൽഹി കലാപത്തിനും,കൂട്ടക്കൊലക്കെതിരെസി.പി.ഐ.എം കുന്നംകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കുന്നംകുളം മഹാത്മാഗാന്ധി വാണിജ്യ കേന്ദ്രത്തിന് സമീപം നടന്ന ജനജാഗ്രത സദസ്സ് സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം ഡോ: പി.കെ.ബിജു ഉൽഘാടനം ചെയ്തു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗവും കുന്നംകുളം നഗരസഭ ചെയർപേഴ്സണുമായ സീതാ രവീന്ദ്രൻ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി എം എൻ. സത്യൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, ഏരിയ കമ്മറ്റി അംഗങ്ങളായ പി.എം. സുരേഷ്, എം ബി പ്രവീൺ, കെ.കൊച്ചനിയൻ, പി എം. സോമൻ, എം.വി. പ്രശാന്തൻ, കെ.ബി.ഷിബു, കെ.എ. അസീസ് എന്നിവർ സംസാരിച്ചു

Comments are closed.