1470-490

CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ കാൻസർ ചികിത്സയിൽ

CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ, കാൻസർ ചികിത്സയിൽ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നു ആദ്യ ഫലസൂചന. 
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ – സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന TCells എന്നറിയപ്പെടുന്ന കോശങ്ങളെ വേർതിരിച്ചെടുത്ത് അവയുടെ ജനിതക ഘടനയിൽ CRISPR-Ca59 സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യതിയാനം വരുത്തുകയാണ് പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ ചെയ്തത്. കാൻസർ കോശങ്ങളുമായി നിർദ്ദിഷ്ട രീതിയിൽ പ്രതിപ്രവർത്തിക്കാൻ കഴിയുന്നവയാണ് ജനിതകവ്യതിയാനം വരുത്തിയ ഈ T കോശങ്ങൾ. ഇത്തരം കോശങ്ങൾ രോഗിയുടെ ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല എന്നാണ്  ഒൻപതു മാസം മൂന്നു രോഗികളിലായി നടത്തിയ പഠനം സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൂടുതൽ – വിജയകരമായ കാൻസർ ചികിത്സാരീതി വികസിപ്പിച്ചെടുക്കാനാകുമെന്നാണ് ഗവേഷകർ കരുതുന്നത്

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612