1470-490

സിപിഐ(എം) കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള ദുരിതാശ്വാസഫണ്ട് പ്രവര്‍ത്തനം തൃശൂര്‍ ജില്ലയില്‍ മാര്‍ച്ച് 6,7,8 തീയതികളില്‍

ദില്ലിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളേയും, വീടുകളും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവരേയും സഹായിക്കുന്നതിന് സിപിഐ(എം) കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള ദുരിതാശ്വാസഫണ്ട് പ്രവര്‍ത്തനം തൃശൂര്‍ ജില്ലയില്‍ മാര്‍ച്ച് 6,7,8 തീയതികളില്‍ സംഘടിപ്പിക്കും.പാര്‍ടി സംസ്ഥാന ജില്ലാ നേതാക്കളും ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ ബ്രാഞ്ചുകളില്‍ സ്ക്വാഡ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും.
വിവരണാതീതമായ നാശനഷ്ടങ്ങളാണ് കലാപ മേഖലകളില്‍ ഉണ്ടായിട്ടുള്ളത്. എല്ലാ മതവിഭാഗങ്ങളിലുംപെട്ട തൊഴിലാളികള്‍ക്കും താഴെ തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കുമാണ് വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായത്. നൂറുക്കണക്കിന് ആളുകള്‍ വര്‍ഗ്ഗീയ കലാപത്തിന്‍റെ ഇരകളായി മാറി ദുരിതമനുഭവിയ്ക്കുകയാണ്.
മതനിരപേക്ഷചിന്താഗതിക്കാരായ കേരളത്തിലെ ജനങ്ങള്‍ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എന്നും അകമഴിഞ്ഞു സഹായിച്ച ചരിത്രമാണുള്ളത്. ദില്ലിയില്‍ ദുരിത മനുഭവിയ്ക്കുന്നവരെ സഹായിക്കാന്‍ എല്ലാ മനുഷ്യ സ്നേഹികളും തയ്യാറാകണ മെന്നും, മാര്‍ച്ച് 6,7,8 തീയതികളില്‍ സംഘടിപ്പിക്കുന്ന ഫണ്ട് പ്രവര്‍ത്തനം വിജയിപ്പി ക്കണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു.

Comments are closed.