1470-490

പാലതിങ്ങൽ പള്ളിപ്പടിയിൽ ബംഗാളി കുത്തേറ്റ് ഗുരുതരാവസ്ഥയിൽ

പരപ്പനങ്ങാടി: പാലതിങ്ങൽ പള്ളിപ്പടിയിൽ ബംഗാളി യുവാവ് ന് കുത്തേറ്റു സഹതാമസക്കാരൻ പോലീസ് കസ്റ്റഡിയിൽ. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് പള്ളിപ്പടിയിലെ കടവത്ത് സൈതലവിയുടെ വാടക കെട്ടിടത്തിൽ താമസിക്കുന്ന ബംഗാൾ സ്വദേശി പ്രകാശന് കുത്തേറ്റത്.കൂടെ താമസിക്കുന്ന സൽമാൻ ഇയാളെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലീസാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം കുത്തേറ്റ ഇയാളെ കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ജോലി തർക്കമാണ് അക്രമത്തിൽ കലാശിച്ചെതെന്ന് പോലീസ് പറഞ്ഞു. കുത്തിയ സൽമാൻ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിലാണ്.

Comments are closed.