1470-490

ജനാതിപത്യത്തിന്റെ മൂന്ന് തൂണുകളും ധ്രവിച്ച് കഴിഞ്ഞു – ജസ്റ്റിസ് കമാൽ പാഷ

പരപ്പനങ്ങാടി: ജനാതിപത്യത്തിന്റെ മൂന്ന് തൂണുകളും ധ്രവിച്ച് കഴിഞ്ഞന്ന് ജസ്റ്റിസ് കമാൽ പാഷ -പരപ്പനങ്ങാടിയിൽ വി ദ പീപ്പൾ ഓഫ് ഇന്ത്യ ഒരുക്കിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജനാതിപത്യത്തിൽ ഒരു പൊളിച്ചെഴുത്തിന് സമയമായിരിക്കുകയാണ്. മൃഗീയമായ ഭൂരിപക്ഷ തീരുമാനങ്ങൾ ജനാതിപത്യമല്ല. ശരിയായ തീരുമാനങ്ങളാണ് വരേണ്ടത്. 
എതിരായ അഭിപ്രായങ്ങൾ അടിച്ചമർത്തുന്ന രീതിയാണ് നടക്കുന്നത്.
 ഗാന്ധിജിയേയും, താജ്മഹലും വെറുക്കുന്നവർ പുറം ലോക തലവൻമാർ വരുമ്പോൾ പട്ടേൽ വിഗ്രഹങ്ങൾ മറച്ച് പിടിച്ചും, കോളനികൾ മതിൽ കെട്ടിയും ഇന്ത്യയിലെ നേരിനെ മറച്ച് പിടിക്കുമ്പോൾ കൊണ്ട് കാണിക്കുന്നത് മഹാത്മജിയേയും, താജ്മഹലുമാണ്.
ജനാതിപത്യത്തിൽ പ്രതികരണ ശേഷിയില്ലാത്തവർ ഉണ്ടായാൽ രാജ്യം അരാജകത്തത്തിലേക്ക് നീങ്ങും എന്നതിന് തെളിവാണ് ഇന്ന് കാണുന്നത്. ഇനി പ്രതികരിച്ചാലൊ തുറങ്കിലുമടക്കും. ഒരു എഫ്.ഐ.ആറുമില്ലാതെയാണ് ചിതംമ്പരത്തെ ജയിലിലിട്ടത്.അദ്ധേഹം മുട്ടാത്ത കോടതികളില്ലായിരുന്നു.പിന്നെ ഏത് നീതിയാണ് ഇവിടെ ഉള്ളത്.
 ഡൽഹിയിൽ നീതി നടപ്പിലാക്കാൻ ശ്രമിച്ച ജസ്റ്റിസ് മുരളീധരനെ രാത്രി 2 മണിക്ക് ഉറക്കമൊഴിച്ച് നിന്ന് ഒപ്പിട്ട് നാടുകടത്തിയ പ്രസിഡന്റാണ് നമുക്കുള്ളത് ‘. അതോടെ വിധിയുടെ ഗതി മാറി – പണ്ട് ഇത്തരം വിധികൾ വന്നാൽ വലിയ ആക്ഷേപമാണ് നേരിട്ടിരുന്നെങ്കിൽ ഇന്നതില്ല. 
ഒരു അടിയന്തിര പ്രാധാന്യവുമില്ലാത്ത ശബരി കേസാണ് കോടതികൾ കേൾക്കുന്നത്. 
നീതി ഭരണഘടന ഉയർത്തി പിടിച്ച് നടപ്പിലാക്കും എന്നു പറഞ്ഞ് പ്രതിജ്ഞ എടുക്കുന്ന ജഡ്ജിയാണ് പറയുന്നത് തങ്ങൾ സമർധത്തിലാണെന്ന്. സുപ്രീം കോടതി ജഡ്ജിമാർക്ക് എന്തും വിധിക്കാൻ അധികാരം നൽകുന്ന 144 ആർട്ടിക്കിൾ ഉള്ളമ്പോഴാണ് ഇത് പറയുന്നതും ഭയപ്പെടുന്നതും.എന്നാൽ ഇതേ വകുപ്പ് വെച്ചാണ് ബാബരി മസ്ജിദ് ഒരു തെളിവുമില്ലാതെ അധികാരം ഉപയോഗിച്ച് മറുവിഭാഗത്തിന് നൽകിയത്.
ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്നവർ ഇത്തരം രീതി പുലർത്തുന്നതിനേക്കാൾ നല്ലത് രാജിവെച്ച് ഒഴിയണം.
 ഡൽഹിയിൽ നടന്നത് കലാപം എന്നാണ് ചിലർ പറയുന്നത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും എന്നാണ് കെ ജി രിവാളും പറയുന്നത്. ഇലക്ഷൻ കഴിയുന്നത് വരെ അയാൾ അത് പറഞ്ഞില്ല. ഏകപക്ഷീയമായ വംശഉന്മൂലനമാണ് അവിടെ നടന്നത്.
 ജനാതിപത്യത്തിന്റെ എല്ലാ തൂണുകളും ധ്രവിച്ച് കഴിഞ്ഞു. അല്പമെങ്കിലുമുള്ളത് മാധ്യമങ്ങൾക്കാണ്.അത് കൊണ്ടാണ് ലോകം സത്യം തിരിച്ചറിയുന്നതെന്നും അദ്ധേഹം കൂട്ടി ചേർത്തു. സി.പി.ഐ നേതൃത്വം നൽകുന്ന ഈ കൂട്ടായ്മയിൽ സി.പി.എം വിട്ടു നിന്നതും, കേരള സർക്കാറിനെ കമൽ പാഷ വിമർശിക്കാത്തതും ശ്രദ്ധേയമായി ‘Attachments area

Comments are closed.