1470-490

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

വെള്ളിക്കുളങ്ങര താളൂപ്പാടത്ത്  കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ആക്രമണത്തിൽനിരയായ യുവാവിൻ്റെ അവസരോചിതമായ ഇടപെടൽ മൂലണ് ആനയിൽ നിന്നും രക്ഷപ്പെടാനായത്. മുരിക്കുങ്ങൽ കുണ്ടായി എ ബ്ലോക്കി താമസിക്കുന്ന ചാലക്കൽ സുബ്രന്റെ മകൻ സജിയാണ്
കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച്ച  രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.
വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പറമ്പിൽ നിന്നിരുന്ന ആന ബൈക്ക് യാത്രികർക്കെതിരെ തിരിയുകയായിരുന്നു.രാത്രി പത്തുമണിയോടെയാണ് സംഭവം.കോടലാടിയിൽ നിന്നും
ജോലികഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ മൊബൈലിൽ കോൾ വന്നത്, ബൈക്ക് നിർത്തി എടുക്കുന്നതിനിടയിൽ സമീപത്തെ പറമ്പിൽ നിന്നിരുന്ന ആന ഓടി എത്തി ബൈക്ക് ഉൾപ്പടെ അടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലത്തു വീണ സജി  ആക്രമണത്തിൽ നിന്നും രക്ഷ നേടുവാൻ ആനയുടെ കാലുകൾക്കിടയിൽ ചുരുണ്ട് കിടന്നു. സജിയെ കിട്ടാതെ വന്നതോടെ ആന, സമീപത്തെ മതിൽ തകർത്തു.  ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു . ശബ്ദം കോട്ടത്തിയ നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആന പറമ്പിലേക്ക് ഒടി മറയുകയായിരുന്നു. സജിയുടെ കാലിനും കൈക്കും പരിക്ക് പറ്റിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി സജിയെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് കൂടുതൽ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Comments are closed.