1470-490

കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി ബോധ വല്‍ക്കരണവുമായി വളാഞ്ചേരി പോലീസ്

വളാഞ്ചേരി:കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി  വളാഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ  പോക്സോ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വളാാഞ്ചേരി പോലീസ് സ്‌റ്റേേഷൻ പരിസരത്ത്വെച്ച് നടന്ന പരിപാടി നഗരസഭ വൈസ്ചെയര്‍മാന്‍ കെ.എം ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ടി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. രാമക്യഷണന്‍, കൗണ്‍സിലർ  ടി.പി അബ്ദുള്‍ ഗഫൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്പ്രസിഡന്റ് ടി.എം. പത്മകുമാര്‍,   ചെഗുവേര ഫോറം പ്രസിഡന്റ വി.പി.എം.സാലിഹ് ,  സീനിയര്‍ സിറ്റിസന്‍ ഫോറം പ്രസിഡന്റ് ആർ.കെ. മാസ്റ്റർ, ബിന്ദു .എസ്.എ, എം.കെ മുരളീ കൃഷ്ണന്‍, എ.കെ. മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഒഫീസർഎ.കെ.മുഹമ്മദ് സാദിഖ് ബോധവൽക്കരണ ക്ലാസ്സെടുത്തു.

Comments are closed.