1470-490

തോളൂര്‍ കാളിപ്പാടം ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു.

തോളൂര്‍ കാളിപ്പാടം ജലസേചന പദ്ധതി അനില്‍ അക്കര എം.എല്‍.എ.
ഉദ്ഘാടനം ചെയ്യുന്നു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. കുരിയാക്കോസ് സമീപം.

തോളൂര്‍ : പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച തോളൂര്‍ കാളിപ്പാടം ജലസേചന പദ്ധതി അനില്‍ അക്കര എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. തോളൂര്‍ പഞ്ചായ
ത്തിലെ നെല്‍കൃഷി മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കുന്നതാണ് ജലസേചന പദ്ധതി. യോഗത്തില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുന്‍ പ്രസിഡണ്ട് അഡ്വ. ലൈജു സി. എടക്കളത്തൂര്‍, വൈസ് പ്രസിഡണ്ട് ഷീബ ഗിരീഷ്, മുന്‍ വൈസ് പ്രസിഡണ്ട്
സുമ ഹരി, ഗ്രാമപഞ്ചായത്ത് അംഗം ലിസ ഫ്രാന്‍സീസ്, പറപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.കെ. സുബ്രഹ്മണ്യന്‍, ഗ്രാമപഞ്ചാത്ത് അംഗങ്ങളായ തോമസ് ചിറമ്മല്‍, എ.
എസ്. വിശ്വംഭരന്‍, പാടശേഖര സമിതി കണ്‍വീനര്‍ പി.ആര്‍. തോമസ്, പി.എ. ജേക്കബ്ബ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ സി.കെ. ഫ്രാന്‍സീസ്, ഹരികൃഷ്ണന്‍, കെ.കെ. ഫ്രാന്‍സീസ്, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, ആനി ജോസ്, പി.ഒ. ലോയ്ഡ് എന്നിവര്‍ സംസാരിച്ചു. 35 ലക്ഷം രൂപയോളം ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

Comments are closed.