ഡൽഹി കലാപത്തിനെതിരെ താനൂരിൽ വൻ ബഹുജന റാലി

താനൂർ: ഡൽഹിയിലുണ്ടായ കലാപത്തിൽ പ്രതിഷേധിച്ചും കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ നീക്കങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധമുയർത്തി താനൂരിൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെവൻ ബഹുജന റാലി. ഇന്നലെ വൈകുന്നേരം 4.30ന് ഹാർബറിൽ നിന്നും ആരംഭിച്ച റാലി താനൂർ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധമുയർത്തി റാലിയിൽ അണിനിരന്നത്. സമാപന സമ്മേളനം മുൻമന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി ഉദ്‌ഘാടനം ചെയ്തു. കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടിപിഎം അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പ്രൊഫ. ഹരിപ്രിയ മുഖ്യപ്രഭാഷണം നടത്തി. ഒ. രാജൻ, കെ പുരം സദാനന്ദൻ, സയ്യിദ് ഫക്രുദീൻ ഹസാനി തങ്ങൾ, സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, എംപി അഷറഫ്, എ പി മുഹമ്മദ് ശരീഫ്, ഹംസു മേപ്പുറത്ത്, ഗണേഷ് വടേരി, എംപി സലാം, യാസീൻ സഖാഫി, റസാഖ് തെക്കയിൽ, അഡ്വ.കെപി സൈതലവി പ്രസംഗിച്ചു. റാലിക്ക് കെപി മുഹമ്മദ് ഇസ്‌മയിൽ, എംപി അഷറഫ്, സി മുഹമ്മദ് അഷറഫ്, സി.എം. സമദ് ഫൈസി, കുഞ്ഞാമു ഫൈസി, ഇ പി കുഞ്ഞാവ, വൈ.പി ലത്തീഫ്, ജയശങ്കർ, എം. രാജൻ, ടിവി കുഞ്ഞൻ ബാവ ഹാജി, അഡ്വ.പിപി ഹാരിഫ്, എംപി ഹംസക്കോയ അഡ്വ. എ എം റഫീഖ്, എ കെ സിറാജ്, എംസി.റഹീം, മുസ്തഫ കമാൽ, മാമിച്ചി അഷറഫ്, മുഹമ്മദ് സിപി, അബ്ദുൽ ലത്തീഫ് സി, നിയാസ് കെകെ, മുഹമദ്‌കുട്ടി കുന്നുമ്മൽ, യു.എൻ സിദ്ധീഖ്, എംഎ മുഹമ്മദ് മുസ്‌ലിയാർ, എ എം യൂസഫ്, ശാഫി ചിറക്കൽ, കെ സലാം, ഇ പി കുഞ്ഞാവ, എംകെ അൻവർ മാസ്റ്റർ, മുഹമ്മദ് മുസ്‌ലിയാർ, ഇഖ്ബാൽ സിഎം, സലീം സികെ, എൻ.പി ബാപ്പുട്ടി, സികെ ഉസ്മാൻ കോയ, സിദ്ധീഖ് താനൂർ, കൂട്ടിൽ അബ്ദുറഹിമാൻ, റഫീഖ് മുസ്‌ലിയാർ, സയ്യിദ് ഫസൽ ഷാഹിദ് തങ്ങൾ, എം. സിദ്ധീഖ്, നൂറുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
Comments are closed.