1470-490

രണ്ടാനമ്മയുടെ ക്രൂര മർദ്ദനം, മൂന്ന് വയസ്സുകാരിക്ക് പരിക്കേറ്റു.

കൊടുങ്ങല്ലൂർ കോതപറമ്പിൽ താമസിക്കുന്ന ആസാം നൗഗാവ് സ്വദേശിയുടെ മകളെയാണ് രണ്ടാനമ്മ മർദ്ദിച്ചത്.
വടി കൊണ്ട് അടിയേറ്റ കുട്ടിയെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന കുടുംബത്തിലെ അംഗമായ കുട്ടിയെ രണ്ടാനമ്മ അകാരണമായി മർദ്ദിക്കുകയായിരുന്നു.

അംഗനവാടിയിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും, വീട്ടിലേക്ക് പോകാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
അംഗനവാടി അദ്ധ്യാപികയും ആശ പ്രവർത്തകരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.

ചെറുപ്പത്തിലേ കുട്ടിയുടെ അമ്മ മരണമടഞ്ഞതിനെ തുടർന്ന് അച്ഛൻ അമ്മയുടെ സഹോദരിയെ വിവാഹം കഴിക്കുകയായിരുന്നു.
ഈ ബന്ധത്തിൽ അവർക്ക് മറ്റൊരു കുട്ടിയുണ്ട്.

Comments are closed.