1470-490

കെ.എസ്ടിഎ കുറ്റിപ്പുറം സബ്ജില്ലാ കമ്മറ്റി മതസൗഹാർദ്ധ സദസ് സംഘടിപ്പിച്ചു.

വളാഞ്ചേരി: ഡൽഹി വംശഹത്യയിൽ പ്രതിഷേധിച്ച് കെ.എസ്ടിഎ കുറ്റിപ്പുറം സബ്ജില്ലാ കമ്മറ്റി  മതസൗഹാർദ്ധ സദസ് സംഘടിപ്പിച്ചു. വെട്ടിച്ചിറ അങ്ങാടിയിൽ നടന്ന പരിപാടി കെ എസ് .ടി എ മുൻ സംസ്ഥാന കമ്മറ്റിയംഗം പി സേതുമാധവൻ ഉദ്ഘാടനം ചെയ്തു സബ് ജില്ലാ പ്രസിഡൻറ് ഇ.സുനിൽ കുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റി അംഗം ജി.വി. സുമ , ജില്ലാ എക്സിക്യുട്ടീവ്കമ്മറ്റി അംഗങ്ങളായ കെ എൻ അജിത്കുമാർ ,പി. രവി, കെ.മുഹമ്മദ് ഷരീഫ് ,എ. മമ്മു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി കെ.സുന്ദരൻ സ്വാഗതവും ട്രഷറർ പി പവിത്രൻ നന്ദിയും പറഞ്ഞു.

Comments are closed.