1470-490

മധ്യപ്രദേശിൽ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ റിസോർട്ടിൽ എത്തിയതോടെ കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായി.

മധ്യപ്രദേശിൽ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ റിസോർട്ടിൽ എത്തിയതോടെ കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായി. നാല് കോൺഗ്രസ് എംഎൽഎമാരും നാല് സ്വതന്ത്രരുമാണ് റിസോർട്ടിൽ എത്തിയത്.

ഐടിസി മനേസർ ഹോട്ടലിലെത്തിയ എംഎൽഎമാർ ഡൽഹിയിലേക്ക് മാറും എന്നാണ് വിവരം. എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ. നരോട്ടം മിശ്രയുടെ നേതൃത്വത്തിലാണ് ബിജെപി കരുനീക്കങ്ങൾ. എന്നാൽ എംഎൽഎമാരെ ഗുഡ്ഗാവിൽ തടഞ്ഞ് വച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പോകാൻ ഹരിയാന പൊലീസ് അനുവദിക്കുന്നില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി തരുൺ ഭഹ്നോട് പറഞ്ഞു.

Comments are closed.