1470-490

കുറ്റിപ്പുറം താലൂക്ക് ആശുപത്രി മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിടത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതിയായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു.

കുറ്റിപ്പുറം:കുറ്റിപ്പുറം താലൂക്ക് ആശുപത്രിമാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിട നിർമ്മാണത്തിന് ആദ്യ ഘട്ടത്തിൽ 40 ലക്ഷം രൂപയുടെ ഭരണാനുമതിയായി.എം.എൽ.എയുടെ ശുപാർശ പ്രകാരം 2019-20 വർഷത്തിൽ ബജറ്റിൽ 2 കോടി ഉൾപ്പെടുത്തിയ പ്രവൃത്തിയായിരുന്നു ഇത്. ബജറ്റിൽ ആവശ്യപ്പെട്ട സംഖ്യയുടെ ഇരുപത് ശതമാനമായ 40 ലക്ഷം രൂപക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.ആരോഗ്യ കുടുംബക്ഷേമ ( പി)വകുപ്പ് GO (Rt) 493/2020 HW &FWD പ്രകാരമാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. ഇതിന് പുറമെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിട നിർമ്മാണത്തിന് തന്നെ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ തുകക്കുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ബജറ്റ് വിഹിതമായി ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ള 40 ലക്ഷം രൂപക്കുള്ള പ്രവൃത്തിക്ക് വേഗത്തിൽ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

Comments are closed.