സാമ്പത്തിക സർവ്വേയ്ക്ക് തുടക്കമായി

ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ സാമ്പത്തിക സർവ്വേയ്ക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ട് കെ.എസ്. കരീമിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തിയാണ് പഞ്ചായത്തിലെ സാമ്പത്തിക സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചത്. ഒരോ അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന സാമ്പത്തിക സർവ്വേയുടെ ഭാഗമായാണ് പഞ്ചായത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സാമ്പത്തിക സർവ്വേയ്ക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലുമെത്തി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരും, ആശ്രവർത്തകരുമടങ്ങുന്ന സംഘമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.സി. സിനി, പഞ്ചായത്ത് അംഗങ്ങളായ യു.വി. ജമാൽ, ഷാന്റി ടീച്ചർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന സാമ്പത്തിക സർവ്വേയാണ് പഞ്ചായത്ത് പരിധിയിൽ നടക്കുന്നതെന്നും മറ്റ് സർവ്വേകളുമായി ഇതിന് ബന്ധമില്ലെന്നും, മുഴുവൻ ആളുകളും സർവ്വേയുമായി സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം അഭ്യർത്ഥിച്ചു.
Comments are closed.