1470-490

ബസ്സുടമകളുടെ സംഘടനയായ KBTA ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

തിരുവനന്തപുരം: സർക്കാർ ഉത്തരവുകളും കോടതി ഉത്തരവുകളും അംഗീകരിക്കാത്ത മോട്ടോർ വാഹന വകുപ്പിന്റെ ജനദ്രോഹ നടപടികൾക്കെതിരെ കേരള ബസ്സ് ട്രാൻസ്പോർട്ട് അസോസിയേഷൻ ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലേക്ക് ഇന്ന് രാവിലെ 11 മണിക്ക് മാർച്ചവുo ധർണ്ണയും നടത്തി.മുൻ എം.പി.പികെ ബിജു ധർണ്ണ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് പി.വി പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.കെ.ബി.ടി.എ സംസ്ഥാന പ്രസിഡണ്ട് ജോൺസൺ പടമാടൻ, സെക്രട്ടറി ഗോകുൽദാസ് തുടങ്ങി മറ്റു സംഘടനാ നേതാക്കൾ പ്രസംഗിച്ചു.എല്ലാ ജില്ലകളിൽ നിന്നും ബസ്സുടമകൾ പങ്കെടുത്തു.

Comments are closed.