വളാഞ്ചേരി ടി ആർ കെ യു പി സ്കൂളിന്റെ 118 ആം വാർഷികാഘോഷത്തിന് തുടക്കമായി

വളാഞ്ചേരി : ടി ആർ കെ യു പി സ്കൂളിന്റെ 118 ആം വാർഷികാഘോഷത്തിന് തുടക്കമായി. ചൊവ്വാഴ്ച രാവിലെ മുനിസിപ്പൽ ചെയർപേഴ്സൺ സി കെ റുഫീന വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ രാമകൃഷ്ണൻ അധ്യക്ഷനായി. ബിജു കലാഭവൻ മുഖ്യാഥിതിയായി പങ്കെടുത്തു. നാസർ കൊട്ടാരം, കെ ടി മുർഷിദ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക എ ഗീത സ്വാഗതവും ടി ആർ കെ പ്രീ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ കെ ശുഭ നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികളും അധ്യാപികമാരുടെ തിരുവാതിരക്കളിയും അരങ്ങേറി. ബുധനാഴ്ച ഉച്ചക്ക് ആദരം പരിപാടിയിൽ ഫാദർ ഡേവിസ് ചിറമേൽ പങ്കെടുക്കും. വ്യാഴാഴ്ച ഉച്ചക്ക് സാംസ്‌കാരിക സമ്മേളനവും യാത്രയയപ്പും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്‌കുട്ടി ഉത്ഘാടനം ചെയ്യും. കേരള ഫോക്‌ലോർ അക്കാദമി മെമ്പർ പട്ടുറുമാൽ ഫെയിo ഫിറോസ് ബാബു മുഖ്യാഥിതി ആയി പങ്കെടുക്കും.
Comments are closed.