1470-490

റോളർ സ്ക്കേറ്റിംഗിൽ ലോക റെക്കാർഡിൽ തൊട്ട് അനന്ത ലക്ഷ്മി

കർണ്ണാടകയിലെ ബെൽഗാമിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ റോളർ സ്കേറ്റിംഗിൽ പങ്കാളിയായതിലൂടെയാണ് കൊടുങ്ങല്ലൂർ സ്വദേശിനിയായ അനന്ത ലക്ഷ്മി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മുന്നൂറ്റി എട്ട് കുട്ടികളാണ് റെക്കാർഡ് നേട്ടത്തിൽ പങ്കാളികളായത്.
ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ പതിശ്ശേരി അനിൽകുമാർ – സിൻസി ദമ്പതികളുടെ മകളായ അനന്ത ലക്ഷ്മി കോട്ടപ്പുറം സെൻ്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
അനന്ത ലക്ഷ്മിയും, സഹോദരി
അക്ഷര ലക്ഷമിയും  കേരള ജൂനിയർ റോൾ ബോൾ സ്കേറ്റിങ് ഗേൾസ് ടീം അംഗങ്ങളാണ്

Comments are closed.