1470-490

കുന്നംകുളം : നഗരസഭയുടെ ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തിന്റെ പണികള്‍ക്ക് തുടക്കമായി

കുന്നംകുളം :  നഗരസഭയുടെ ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മേല്‍ക്കൂരയില്‍ ഷീറ്റ് മേയുന്ന പണികള്‍ക്ക് തുടക്കമായി. 40, 888 ചതുരശ്രയടിയിൽ കാൽസിപ്പ് ഷീറ്റുകൾ മേയുന്ന പ്രവർത്തികൾക്കാണ് തുടക്കമായത്. 960 മീറ്റർ നീളമുള്ള ആറു റോളർ കാൽസിപ്പു ഷീറ്റുകളാണ് മേൽക്കൂര മേയുന്നതിനായി ചൈനയിൽ നിന്ന് എത്തിച്ചിട്ടുള്ളത്.ഊരാളുങ്കല്‍ കമ്പനിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തിലാണ് നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മേല്‍ക്കൂരകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായ ശേഷമാണ് ഷീറ്റുകള്‍  മേയുന്ന പണികള്‍   ആരംഭിച്ചത്. ഈ ആഴ്ചയില്‍ തന്നെ ഇതിന്റെ  നിര്‍മ്മാണങ്ങള്‍  പൂര്‍ത്തിയാകും.സ്റ്റാന്റിന് അനുബന്ധമായുള്ള ശുചിമുറികള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണങ്ങളും ഇതിനോടൊപ്പം പൂര്‍ത്തിയാകാറായി.ഈ മാസത്തില്‍ തന്നെ യാർഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാണ് നഗരസഭ ലക്ഷ്യമിട്ടിട്ടുള്ളത്. നഗരസഭയുടെ സപ്തതി ആഘോഷിക്കുന്ന സമയത്തുതന്നെ തന്നെ പുതിയ ബസ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പ്രധാന നിര്‍മ്മാണമായ മേല്‍ക്കൂരയുടെ പണികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ പറഞ്ഞു .നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ആനന്ദന്‍, മുനിസിപ്പല്‍ സെക്രട്ടറി കെ കെ മനോജ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ വിനയ് ബോസ് തുടങ്ങിയവരും മേൽക്കുര മേയുന്നതിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു

Comments are closed.