1470-490

കൊടുങ്ങല്ലൂർ മേഖലയിൽ പരക്ക അക്രമം; അന്വേഷണ വഴിയിൽ ദിക്കറിയാതെ പൊലീസ്.

കൊടുങ്ങല്ലൂർ മേഖലയിൽ അശാന്തി സൃഷ്ടിച്ച് പരക്ക അക്രമം നടന്നിട്ട് ഒരു മാസം, അന്വേഷണ വഴിയിൽ ദിക്കറിയാതെ പൊലീസ്.

പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച സംഭവ വികാസങ്ങളുണ്ടായിട്ട് ഒരു മാസമാകുമ്പോഴും പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല.

കൊടുങ്ങല്ലൂർ – മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി സംഘ പരിവാർ പ്രവർത്തകരുടെ വീടുകൾക്കും, വാഹനങ്ങൾക്കും മറ്റും നേരെ കഴിഞ്ഞ ഫെബ്രുവരി 3ന് പുലർച്ചെയാണ് അക്രമമുണ്ടായത്.

ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെയുള്ളവർ തെളിവെടുപ്പ് നടത്തിയ സംഭവത്തിൽ, പ്രതികളിലൊരാളെന്ന് സംശയിക്കുന്നയാളുടെ സി സി ടി വി ദൃശ്യം ലഭിച്ചുവെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല.

രണ്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്

Comments are closed.