1470-490

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ സൗരോർജ്ജ വൈദ്യുതി പ്ലാന്‍റിന്‍റെ നിർമ്മാണോദ്ഘാടനം

   കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ച് ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായകമായ സൗരോർജ്ജ വൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 2020 മാർച്ച് രണ്ടിന് തിങ്കാളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ബഹു: സർവകലാശാലാ വൈസ് ചാൻസലർ പ്രൊ. (ഡോ) മോഹനൻ കുന്നുമ്മൽ നിർവ്വഹിച്ചു. രണ്ടു മാസത്തെ നിർമ്മാണ  കാലാവധിയിൽ കേരള സർക്കാർ ധനസഹായത്തോടെ കെൽട്രോണിനാണ് പദ്ധതിയുടെ കരാർ നൽകിയിട്ടുള്ളത്.  കേരള സംസ്ഥാന വൈദ്യതി ബോർഡ് കൺസൾട്ടന്‍റ്  ആയി പ്രവർത്തിക്കും. ഒരു കോടി അറുപത്തൊന്നു ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ 250 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള പ്ലാന്‍റാണ് നിർമ്മിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ സർവ്വകലാശാലക്കാവശ്യമായ വൈദ്യുതിയുടെ മൂന്നിൽ രണ്ടു ഭാഗവും സൗരോർജ്ജത്തിൽ നിന്നും ലഭ്യമാകും.      നിർമ്മാണോദ്ഘാടനച്ചടങ്ങിൽ സർവ്വകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊ. (ഡോ.) എ. നളിനാക്ഷൻ,   രജിസ്ട്രാർ  പ്രൊ. (ഡോ.) ഏ. കെ മനോജ് കുമാർ, പരീക്ഷാ കൺട്രോളർ പ്രൊ. (ഡോ). സി പി വിജയൻ,  ഫിനാൻസ് ഓഫീസർ ശ്രീ.  രാജേഷ്. കെ. പി,   റിസർച്ച് ഡീൻ ഡോ. ഹരികുമാരൻ നായർ ജി.എസ്സ്,    അക്കാദമിക് ഡീൻ ഡോ. വി.വി. ഉണ്ണികൃഷ്ണൻ,   യൂണിവേഴ്സിറ്റി എഞ്ചിനീയർ ശ്രീ. സതീഷ്‌കുമാർ. എസ്സ്,   മറ്റു സർവ്വകലാശാലാ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു

Comments are closed.