1470-490

കനകമല കലേടം

കൊടകര : കനകമല കലേടം ശ്രീമഹാദേവ- വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു.  നിര്‍മാല്യദര്‍ശനം തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, രുദ്രാഭിഷേകം, പഞ്ചവിംശതി, കലശാഭിഷേകം, ശിവപുരാണപരായണം, ഉച്ചപൂജ.  ശീവേലി തുടര്‍ന്ന് മേളം, പ്രസാദ ഊട്ട്,  കാഴ്ചശീവേലി , ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, ചന്ദനം ചാര്‍ത്ത്.   വിളക്കെഴുന്നള്ളിപ്പ്എന്നിവയുണ്ടായി.ചടങ്ങുകള്‍ക്ക് തന്ത്രി ഡോ. കാരുമാത്ര വിജയന്‍, ക്ഷേത്രം മേല്‍ശാന്തിമാരായ ടി. ജയചന്ദ്രന്‍, ചേര്‍ത്തല വിഷ്ണു ശാന്തി എന്നിവര്‍  കാര്‍മ്മികത്വം വഹിച്ചു.. ക്ഷേത്രം പ്രസിഡന്‍റ് മോഹനന്‍ കുണ്ടോളി, സെക്രട്ടറി തയ്യില്‍ നാരായണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Comments are closed.