ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു.

ഗുരുവായൂർ: ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു. കിഴക്കേ നടയിൽ ഇ.എം.എസ് സ്‌ക്വയറിൽ നടന്ന ചടങ്ങ് ദേവസ്വം കമ്മീഷ്ണർ പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ എം.രതി മുഖ്യാതിഥിയായി. പത്മനാഭനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയ ഇ.പി.ബ്രദേഴ്‌സിന്റെ പ്രതിനിധി ഇ.പി.ചിത്തിരേശൻ, വത്സൻ ചമ്പക്കര, നഗരസഭ മുൻ ചെയർമാൻ ടി.ടി.ശിവദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, ഇ.പി.ആർ. വേശാല, കെ.വി.ഷാജി, കെ.അജിത്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ സംസാരിച്ചു.
പത്മനാഭന്റെ ചിതാഭസ്മം ആനത്താവളത്തിൽ നിന്നും അലങ്കരിച്ച തുറന്ന ജീപ്പിൽ അനുസ്മരണ ചടങ്ങ് നടക്കുന്ന വേദിയിൽ എത്തിച്ചശേഷമാണ് ചടങ്ങ് ആരംഭിച്ചത്. ചിതാഭസ്മം ബുധനാഴ്ച്ച നിമജ്ഞനം ചെയ്യും. പഞ്ചവടി കടപ്പുറത്താണ് നിമജ്ഞന ചടങ്ങ്.
Comments are closed.