ദിവാൻജി മൂലയിൽ പഞ്ചവടിപാലം ഉയരുന്നു ; തട്ടിപ്പ് നിർമ്മാണത്തിന് ഓശാനപാടി കോർപ്പറേഷൻ നേത്യത്വം
തൃശൂർ: കോർപ്പറേഷൻ എഞ്ചിനീയർമാരുടെ കൈകൾ കെട്ടി എൽ.ഡി-എഫ് ഭരണ നേതൃത്വത്തിൻ്റെ ഒത്താശയിൽ ദിവാൻജി മൂലയിൽ ഒരു പഞ്ചവടി പാലം ഒരുങ്ങുന്നു. റെയിൽവേ മേൽപ്പാലത്തിൻ്റെ അപ് റോച്ച് റോഡ് നല്ല ചുവന്ന മണ്ണിട്ട് ബലപ്പെടുത്തി നിർമ്മിക്കുമെന്ന കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കാനപൊളിച്ചതും കെട്ടിടങ്ങൾ പൊളിച്ചതുമായ അവശിഷ്ടങ്ങൾ തട്ടിമുട്ടി റോഡ് നിർമാണം തകൃതിയായി നടക്കുകയാണ്. മാർച്ച് 3ന് പൂർത്തിയായി ഉത്ഘാടനം നടത്തുമെന്നാണ് പ്രഖ്യാപനം.8 കോടിയാണ് നിർമാണ ചിലവ് . 11. മീറ്റർ ഉയരമുള്ള റെയിൽവേ പാലത്തിന്റെ അപ്റൊച്ച് റോഡ് നിലവിലുള്ള കാനയുടെ അടിമണ്ണ് പോലും മാറ്റി 20 സെന്റീമീറ്റർ വീതം കനത്തിൽ നല്ല ചുവന്ന മണ്ണിട്ട് റോഡ് റോളർ ഉപയോഗിച്ച് മുകൾ ഭാഗം മണ്ണടിച്ച് നികത്തുന്നത് വരെ ബലപ്പെടുത്തി വേണം നിർമിക്കണമെന്നാണ് കരാർ വ്യവസ്ഥയെകലും കരാർ വിരുദ്ധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. അമൃതം പദ്ധതിയിൽ നഗരത്തിലെ കാന നിർമ്മാണം കൂടി കരാറെടുത്തിട്ടുള്ള കരാറുകാരൻ പഴയ കാന പൊളിച്ചതും കെട്ടിടങ്ങളും റോഡു പൊളിച്ചതുമായ അവശിഷ്ടങ്ങൾ കൊണ്ട് തട്ടിയാണ് റോഡ് നിർമ്മിച്ചിരിച്കുന്നത്.ദിന പാറകളും പ്ളാസ്റ്റിക്കും മറ്റും അടങ്ങുന്ന അവശിഷ്ടങ്ങളുമായുള്ള മണ്ണടി ഏതാണ്ട് പൂർത്തിയായെങ്കിലും റോഡ് റോളർ ഉപയോഗിച്ച് ഒരിക്കൽ പോലും ബലപ്പെടുത്തിയിട്ടില്ല.
മേൽപ്പാല നിർമാണവും നാൽപ്പരിപ്പാതയും പൂർത്തിയായകുന്നതോടെ വൻതോതിൽ ഭാരവാഹനഗതാഗതം ഇതുവഴിയുണ്ടാകും. അടിത്തറ ബലപ്പെടുത്തിതട്തെയുള്ള റോഡ് നിർമാണം വൻ ദുരന്തമായേക്കുമെന്ന് എന്ജിനീയർമാരും ചുണ്ടിക്കാട്ടുന്നു.
എക്സ്പ്രസും വിശദമായ റിപ്പോർട്ട് നൽകി. അഴിമതിക്കെതിരായ പൗരാവകാശ ജനകീയ സംഘടനയായ കത്തായ് ചീഫ് കോ-ഓർഡിനേറ്റർ ശ്രീധരൻ തേറമ്പിൽ തൃശൂരിലെ വിജിലൻസ് ഡിവൈഎസ്പിക്ക് പരാതിയും നൽകി.പാലം നിർമ്മാണ സ്ഥലത്ത് സത്യാഗ്രഹവും നടത്തി. മാധ്യമങ്ങളിൽ എല്ലാം അഴിമതി നിർമ്മാണ വാർത്തയും വന്നു.കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർ ടി.ആർ.സന്തോഷ് വിഷയം ഉന്നയിച്ചു.പക്ഷേ എൽഡിഎഫ് ഭരണ നേതൃത്വത്തിൽ നിന്നും മറുപടി ഉണ്ടായില്ല. എന്ജിനീയർമാരെ മറുപടി പറയാൻ മേയവ അനുവദിച്ചുമില്ല.ഭരണ നേതൃത്വവുമായി ഒത്തുകളിക്കുന്ന കോൺഗ്രസ്-ബിജെപി നേതാക്കൾ വിഷയത്തിൽ ഇടപെട്ടേയില്ല.
പക്ഷേ യോഗം കഴിഞ്ഞ ഉടൻ കോർപ്പറേഷൻ ചീഫ് എൻജനീയറായ ഐഡ ഫ്രാൻസിസ്, ടി. ആർ സന്തോഷിന് അരികെയെത്തി തട്ടിപ്പ് പണി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും ഇട്ട മാലിന്യം മണ്ണ് പൂർണമായും എടുത്ത് മാറ്റി കരാർ അനുസരിച്ച് നല്ല മണ്ണ് ഇടുന്നതിനു നടപിയെടുക്കണമെന്നാവശ്യപ്പെട്ടു. ഇക്കാര്യവും തിരുശുവപേരൂർ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.പക്ഷേ ഒന്നും സംഭവിച്ചില്ല. ഐഡ അടുത്ത മാസം റിടെയർ ചെയ്തു. തുടർന്ന് വന്ന എൻജിനീയറും നടപടിക്ക് തയ്യാറായില്ല. എൽ ഡി എഫ് ഭരണ നേതൃത്വം കരാറുകാരനുമായി നടത്തുന്ന ഒത്തു കളിയും നൽകുന്ന ഒത്താശ പിന്തുണയുമാണ് കോർപ്പറേഷൻ എഞ്ചിനീയർമാരുടെ നിഷ്ക്രിയത്തിന് കാരണമെന്ന് പറയുന്നു.
അപ്രോച്ച് റോഡ് നിർമാണം തട്ടിപ്പ് ആരോപണ വിധേയമായിട്ടും അതിനു മറുപടി പറയാനോ അഴിമതിയില്ലെന്ന കരാർ വ്യസ്ഥയിയനുസരിച്ചാണ് നിർമാണം നടക്കുന്നതെന്നും ഒരു പ്രസ്ഥാവന വഴിയെങ്കില്ലും ജനങ്ങളോട് പറയാനുള്ള പ്രതിബദ്ധത പോലും പ്രകടിപ്പിക്കാത്ത എൽ ഡി എഫ് ഭരണ നേതൃത്വം തട്ടിപ്പിനും അഴിമതിക്കും കൂട്ട് നിൽക്കുകയാണ്.ശ്രീധരൻ തെറമ്പിൽ പരാതി നൽകിയിട്ടും വിജിലൻസ് ഇൗ അഴിമതിയിൽ ഒന്നും അന്വേഷണം നടത്തിയില്ല.ഇത്തരം അന്യയങ്ങളെ ചോദ്യം ചെയ്യാതെ കോൺഗ്രസ്സ്- ബി ജെ പി നേതാക്കൾ ഭരണ നേതൃത്വവുമായി ഒത്തുകളിക്കുന്നതായിരുന്നു. ഇതുവരെയുള്ള പ്രശ്നമെങ്കിലും കോൺഗ്രസ്സിലെ ഒത്തുകളിക്കാരെ കോൺഗ്രസ്സ് നേതൃത്വം തന്നെ മാറ്റി മുൻ മേയർ രാജൻ പല്ലനെ പ്രതിപക്ഷ നേതാവാക്കിയതോടെ ഇൗ തട്ടിപ്പിനും അഴിമതിക്കും എതിരെ പല്ലൻ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം
Comments are closed.