1470-490

കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ ജില്ലാ ബാങ്ക് ജീവനക്കാർ ധർണ നടത്തി.

തിരുവനന്തപുരം:  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ബാങ്ക് ജീവനക്കാർ സംസ്ഥാന സഹകരണ ബാങ്ക് ഹെഡ് ഓഫീസ് മുന്നിൽ കൂട്ട ധർണ നടത്തി. ധർണ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സംസ്ഥാന കൺവീനറും എ.ഐ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി.ഡി. ജോസൺ ഉദ്ഘാടനം ചെയ്തു. പി.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കെ. എസ്.കൃഷ്ണ, സി.കെ. അബ്ദുറഹ്മാൻ,കെ. ചന്ദ്രശേഖരൻ നായർ, എൻ.ജയമോഹൻ, കെ. എസ്. ശ്യാംകുമാർ, ടി.കെ. സനൽകുമാർ, ആർ. രവികുമാർ, ഡി.അനിൽകുമാർ എന്നിവർ സംസാരിച്ചു. കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായാണ് ധർണ നടത്തിയത്.

Comments are closed.