1470-490

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള വിലക്ക് നീക്കി

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള വിലക്ക് നീക്കി. കേരളത്തിലെ ആനപ്രേമികളുടെ മനസ്സിൽ ആഹ്ലാദം പകർന്ന് ഗജവീരൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ഇനി ഉത്സവ പറമ്പുകളിൽ ആവേശമാകും. തൃശൂർ പാലക്കാട്,  ജില്ലകളില്‍  ആഴ്ച്ചയില്‍ രണ്ട് ദിവസം തെച്ചിക്കോട്ട്കാവ്രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്നാണ്  നാട്ടാന നിരീക്ഷണ സമിതി യോഗത്തിലുണ്ടായ തീരുമാനം. വ്യവസ്ഥകളോടെയാണ് തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കിയത്.മുഴുവന്‍ സമയം എലിഫന്റ് സ്‌ക്വാഡും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ഉണ്ടാകണമെന്നും ആവശ്യമായ ചികിത്സയും വിശ്രമവും തുടരണമെന്നും വ്യവസ്ഥയിലുണ്ട്

Comments are closed.