1470-490

പൂരം കാവടി മഹോത്സവം ബുധനാഴ്ച്ച

ചെമ്പൂച്ചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം ബുധനാഴ്ച്ച ആലോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉത്സവദിവസം പുലർച്ചെ 4ന് ഗണപതി ഹോമം, 6 ന് പ്രഭാത പൂജകൾ, കലശാഭിഷേകം, 9 മുതൽ പൂരം എഴുന്നള്ളിപ്പ്, 10 ന് കാവടി ആഘോഷം, 11 മുതൽ കാവടി കൂടിയാട്ടം, വൈകിട്ട് 4ന് കാഴ്ച്ചശീവേലി, 5 മുതൽ 6:30 വരെ കുടമാറ്റം, 7ന് ആകാശ വിസ്മയം, രാത്രി 11 മുതൽ 3 വരെ ഭസ്മക്കാവടി, പുലർച്ചെ 3 മുതൽ 6 വരെ ദേശപ്പൂരങ്ങളുടെ കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. വെള്ളിയാഴ്ച്ച രാവിലെ 8 മണിയ്ക്ക് ആറാട്ട് പുറപ്പാട് ,തുടർന്ന് മന്ദരപ്പിള്ളി മന്ദാരക്കടവിൽ ആറാട്ടോടെ പൂരത്തിന് സമാപനമാകും. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ശ്രീധരൻ കളരിയ്ക്കൽ, ചന്ദ്രൻ മുണ്ടയ്ക്കൽ, അനിത്ത് പാറമേക്കാടൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.