1470-490

അതു ചോരരുതായിരുന്നുവെന്ന് മുഖ്യൻ

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന വാര്‍ത്ത ഗൗരവത്തോടെയാണ് കാണുന്നത്.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. തിരകള്‍ കാണാതായി. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ വാദവും മുഖ്യമന്ത്രി തള്ളി. കാണാതായ തിരകള്‍ക്ക് പകരം തിരവച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. 11 പേര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

Comments are closed.