1470-490

മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ ‘മിലന്‍ 2020’

മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ ‘മിലന്‍ 2020’ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിന്റെ 71-ാമത് വാര്‍ഷികാഘോഷങ്ങള്‍ ‘മിലന്‍ 2020’ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സണ്ണി കളമ്പനാതടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നവവൈദികനുമായ ഫാ. അനൂപ് പാട്ടത്തില്‍, സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് ജോസ് മാത്യു മാസ്റ്റര്‍, പൂര്‍വ്വ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അഭ്യൂദയ കാംക്ഷികള്‍ എന്നിവരെ ആദരിച്ചു. അടുക്കള കെട്ടിടത്തിന് തറക്കല്ലിടലും, സ്ലൈഡര്‍, ബാന്റ് സെന്റ് എന്നിവയുടെ ഉദ്ഘാടനവും നടത്തി. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഡെയ്‌സന്‍ ജോസഫ് എ. മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. വിപുലീകരിച്ച ക്ലാസ് ലൈബ്രറി മറ്റത്തൂര്‍ ഗ്രാമപഞ്ചായതത് പ്രസിഡന്റ് പി.സി. സുബ്രന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോജോ ആന്റണി തൊടുപറമ്പില്‍, സണ്ണി ചിരിയങ്കണ്ടത്ത്, ഷീല വിപിനചന്ദ്രന്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ഫാ. ഫെബിന്‍ കൊടിയന്‍, പോളി ചെന്ത്രാപ്പിന്നി, ഡോ. സന്തോഷ് പോള്‍, ജോണ്‍സണ്‍ വാസുപുരത്തുകാരന്‍, ഗോകുലകൃഷ്ണന്‍, ടിസ്സി പി. ആന്റണി, ഐബി മാത്യു, ആര്യനന്ദ വി.എസ്. എന്നിവര്‍ സംസാരിച്ചു.

Comments are closed.