1470-490

തകരുന്ന കേരളം പിഴിയുന്ന സർക്കാർ

എൽ.ഡി.എഫ്.സർക്കാറിന്റെ നികുതി ഭീകരതയ്ക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും ഡി.സി.സി.ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ” തകരുന്ന കേരളം പിഴിയുന്ന സർക്കാർ ” എൽ.ഡി.എഫ്.സർക്കാറിന്റെ നികുതി ഭീകരതയ്ക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി.കെട്ടിട നികുതി ,വൈദ്യുത നിരക്ക്, ഭൂരജിസ്ട്രേഷൻ ഫീസ് വർദ്ധനകൾക്കെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് .മാർച്ച് കുറ്റ്യാടി എസ്.ഐ.യുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.തുടർന്ന് വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി.സി.ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.ജെ.സജീവ് കുമാർ അധ്യക്ഷനായി. സി.സി. സൂപ്പി, കെ.പി.അബ്ദുൾ മജീദ്, ശ്രീജേഷ് ഊരത്ത്, പി.പി.ദിനേശൻ, എ.സി.ഖാലിദ്, പി.പി.ആലിക്കുട്ടി, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, ടി. സുരേഷ് ബാബു, സി.കെ.രാമചന്ദ്രൻ ,രാഹുൽ ചാലിൽ, എ.കെ.വിജീഷ്, കാവിൽ കുഞ്ഞബ്ദുള്ള, കിണറ്റും കണ്ടി അമ്മദ്, എൻ.സി. കുമാരൻ, ടി.എം.അമ്മദ്, ടി.കെ.കുഞ്ഞബ്ദുള്ള, സി.എച്ച്.മൊയ്തു, മംഗലശ്ശേരി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Comments are closed.