1470-490

കൃഷി വിവരങ്ങൾക്കും ഇനി ‘മൊബൈൽ ആപ്പ് ‘: അഗ്രോടിക്സ് വരുന്നു

കൃഷി വിവരങ്ങൾക്കും ഇനി മൊബൈൽ അപ്ലിക്കേഷൻ വരുന്നു. ഇല നോക്കി കൃഷിയെ ബാധിക്കുന്ന രോഗങ്ങൾ മുതൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന  മാറ്റങ്ങൾ വരെ കണ്ടെത്താൻ അഗ്രോടിക്സ് എന്ന ആപ്പിലൂടെ കഴിയും. റീബൂട്ട് കേരള ഹാക്കത്തോണിലാണ് പുതിയ കണ്ടുപിടുത്തം. കോട്ടയം അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കുട്ടികളാണ് അഗ്രോടിക്സ് ആപ്പ് വികസിപ്പിച്ചു  ഹാക്കത്തോണിലെ വിജയികളായത്.മണ്ണിന്റെ ഘടന കണ്ടെത്താൻ സഹായിക്കുന്ന ഹാർഡ് വെയറും കണ്ടെത്തിയിട്ടുണ്ട്.  പുതുതായി കൃഷി ആരംഭിക്കുന്നവർക്കും വെള്ളത്തിന്റെ സാന്നിധ്യം , നിലവിലെ കാലാവസ്ഥ, താപനില, ഈർപ്പം  കൃഷി ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ റിയൽ ടൈം മോണിറ്ററിങ്ങിലൂടെ കണ്ടെത്താൻ കഴിയും. വിളകൾക്ക് രോഗം ബാധിക്കുമോ എന്ന് കണ്ടെത്താൻ ചെടിയുടെ ഇലയുടെ ഫോട്ടോ മൊബൈലിൽ എടുത്ത് അപ്‌ലോഡ് ചെയ്താൽ അറിയുന്ന മെഷീൻ ലേർണിങ് സംവിധാനവുമുണ്ട്. സർക്കാരിൽ നിന്നുള്ള സഹായങ്ങളും മറ്റും അറിയുന്നതിന് ഗവണ്മെന്റ് അലേർട്ട് എന്ന സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട അഞ്ചു പ്രധാന സൗ കാര്യങ്ങളാണ് അഗ്രോടിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .  വോയിസ്‌ അസ്സിസ്റ്റന്റിന്റെ  സഹായത്തോടെ മലയാളത്തിലു ആപ്പ് ഉപയോഗിക്കാം.  വിവിധ ഫീൽഡ് പ്രവർത്തനങ്ങൾ അനായാസം നടത്താൻ കാർഷിക ഉദ്യോഗസ്ഥർക്ക് ഒരു സാങ്കേതിക പരിഹാരം കണ്ടെത്തുക എന്ന പ്രശ്നത്തിൽ നിന്നാണ് അഗ്രോടിക്സ് കണ്ടെത്തുന്നത്. കൃഷിക്കാരനും സൗകര്യ മൊരുക്കുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. അമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അദ്ധ്യാപകൻ ജിസ് ജോസ് മാത്യുവും ആറ് വിദ്യാർത്ഥികളുമടങ്ങിയ ഗ്രൂപ്പാണ് കൃഷിയെ ആപ്പിലാക്കി ഹാക്കത്തോണിന്റെ വിജയ കിരീടം ചൂടിയത്

Comments are closed.