എൻ.എം.കെ ഫൗണ്ടേഷൻ സൗജന്യ പി.എസ്.സി പരിശീലനത്തിന് തുടക്കമായി
വളാഞ്ചേരി:എൻ.എം.കെ ഫൗണ്ടേഷന്റെനേതൃത്വത്തിൽ സൗജന്യ പി.എസ്.സി.പരിശീലനത്തിന് തുടക്കമായി. സർക്കാർ ജോലി സ്വപ്‌നം കാണുന്നഉദ്യോഗർതികൾക്കായി കോട്ടക്കൽ മണ്ഡലത്തിലെ പഞ്ചായത്തുകൾ അടിസ്ഥാനത്തിലാണ് പരിശീലന കേന്ദ്ര ങ്ങൾ ആരംഭിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം വളാഞ്ചേരി നഗരസഭ കമ്യൂണിറ്റി ഹാളിൽ വെച്ച്തിരൂർ ഡിവൈഎസ്പി സുരേഷ് ബാബു നിർവ്വഹിച്ചു. എൻ എം കെ ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഡോ.എൻ.മുഹമ്മദ് അലി, എൻ. മുരളി, അഷ്‌റഫലി കാളിയത്ത് ,നീത.എസ്, കിഷോർ കുമാർ,ജുനൈദ് തയ്യിൽ എന്നിവ സംസാരിച്ചു
Comments are closed.