1470-490

കരാട്ടെ ബെൽറ്റും, സർട്ടിഫിക്കറ്റ് വിതരണവും


കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ സെൻസായി സൈനുദ്ധീനിന്റെ കീഴിൽ നടന്ന് വരുന്ന കരാട്ടെ പരിശീലനത്തിലുള്ള വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ബെൽറ്റും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു.നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ വിതരണോൽഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, മൊയ്തീൻ റിയാസ്, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

Comments are closed.