1470-490

ചികിത്സ വീട്ടിൽ; ഹോം കെയറിന്റെ വിജയഗാഥയുമായി അവൈറ്റിസ്

നെമ്മാറ: രോഗിയുടെ വീട്ടിൽ എത്തി ചികിത്സ നിർദ്ദേശിക്കുന്ന  അവൈറ്റിസ് “ഹോം കെയർ” പദ്ധതിയുടെ വിജയക്കുതിപ്പുമായിനെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.നേരിട്ട് ആശുപത്രിയിൽ എത്തി ചികിത്സ നേടാൻ സാധിക്കാത്ത രോഗികളെയും കിടപ്പിലായ രോഗികളായ കുട്ടികളെയും മുതിർന്നവരെയും വൃദ്ധജനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് അവൈറ്റിസ് “ഹോം കെയർ” പദ്ധതി.  അഞ്ഞൂറിനടുത്ത് സേവനങ്ങൾ ഇതിനോടകം തന്നെ ഹോം കെയറിലൂടെ അവൈറ്റിസ് നടത്തിക്കഴിഞ്ഞിരിക്കുന്നു.ലബോറട്ടറി പരിശോധനക്കുള്ള സാമ്പിളുകൾ വീടുകളിലെത്തി ശേഖരിക്കുക,  ഇ സി ജി, ഓകിസിജൻ സിലിണ്ടർ, റൈൽസ് ട്യൂബ്, യൂറിൻ കത്തീറ്റർ  എന്നിവ ആവശ്യമായവർക്ക് അതുൾപ്പടെയുള്ള സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഹോം കെയറിന്റെ സേവനത്തിലൂടെ ലഭ്യമാകും. ഈ സംവിധാനം ആവശ്യമുള്ള രോഗികൾക്കോ  കുടുംബാംഗങ്ങൾക്കോ ഇതിനായി ഹോം കെയറിലേക്കു ബന്ധപ്പെടാം.   അടിയന്തിര ചികിത്സാസംവിധാനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്നതല്ല.സീനിയർ കൺസൾട്ടന്റ്  ഫാമിലി ഫിസിഷ്യൻ ഡോക്ടർ ബി പ്രവീഷ് , കൺസൾട്ടന്റ്  ഫാമിലി ഫിസിഷ്യൻ ലക്ഷ്മി കെ ജി എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധരായ ഫാമിലി ഫിസിഷ്യന്മാരുടെയും ജിറിയാട്രിക് കെയറിൽ പ്രാവീണ്യം നേടിയ നഴ്‌സുമാരുടെയും സേവനമാണ് ഹോം കെയറിലൂടെ ലഭ്യമാകുന്നത്. അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിൽ നിന്നും 15 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഹോം കെയർ പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുള്ളത്.  ശനി,ഞായർ ഒഴികെ ഉള്ള ദിവസങ്ങളിൽ  ഉച്ചക്കു 3 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഈ സേവനം ലഭ്യമാകുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക: 7356666023

Comments are closed.