
തിരുവനന്തപുരം > ഡൽഹിയിലെ വര്‍ഗീയ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാര്‍ടി ആഹ്വാനം ചെയ്‌ത ദുരിതാശ്വാസ ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പാര്‍ടിപ്രവര്‍ത്തകരും ബന്ധുക്കളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.
മാര്‍ച്ച് 7, 8 തീയതികളില്‍ ബ്രാഞ്ചടിസ്ഥാനത്തില്‍ ഹുണ്ടിക പിരിവ് സംഘടിപ്പിക്കണം. വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും കയറി നടത്തുന്ന ഹുണ്ടിക പിരിവില്‍ പാര്‍ടി നേതാക്കളും പങ്കെടുക്കണം. ഡൽഹിയില്‍ നടന്ന വര്‍ഗീയകലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളേയും, വീടുകളും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവരേയും സഹായിക്കുന്നതിന് വേണ്ടിയാണ് പാര്‍ടി കേന്ദ്രകമ്മിറ്റി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാന്‍ ആഹ്വാനം ചെയ്‌തിട്ടുള്ളത്.
വിവരണാതീതമായ നാശനഷ്ടങ്ങളാണ് കലാപ മേഖലകളില്‍ ഉണ്ടായത്. എല്ലാ മതവിഭാഗങ്ങളിലുംപെട്ട തൊഴിലാളികള്‍ക്കും, താഴെതട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കുമാണ് വലിയ തോതിലുള്ള നഷ്ടങ്ങളുണ്ടായത്. നൂറുക്കണക്കിന് ആളുകള്‍ വര്‍ഗീയ കലാപത്തിന്റെ ഇരകളായി മാറി ദുരിതമനുഭവിയ്‌ക്കുകയാണ്.
Read more: https://www.deshabhimani.com/news/kerala/delhi-riot-kodiyeri-balakrishnan/857115e
Comments are closed.