
കർഷകർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന സേവനകളെക്കുറിച്ചു അറിയാൻ കർഷക മിത്ര ആപ്പ് എന്ന ആശയവുമായി തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജ്. റീബൂട്ട് കേരള ഹാക്കത്തോണിൽ ഫസ്റ്റ് റണ്ണറപ്പായ ടീമാണ് ഈ ടീം.കർഷകർ അറിയേണ്ട പ്രധനപ്പെട്ട സർക്കാർ പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും ഈ ആപ്പിലൂടെ അറിയാൻ കഴിയും.അപേക്ഷിക്കുന്ന സഹായ പദ്ധതിയുടെ നിലവിലുള്ള വിവരങ്ങളും അറിയാം. എത്ര പേർ അപേക്ഷ നൽകിയിട്ടുണ്ട്, എന്ന് വരെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങളും അറിയാം. മലയാളത്തിൽ ഉപയോഗിക്കാം എന്നതാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. ഒറ്റത്തവണ ഓൺലൈൻ രജിസ്റ്റർ ചെയ്താൽ ആപ്പുമായി ബന്ധപ്പെട്ട മറ്റ് എല്ലാ സേവനങ്ങളും കർഷകന് ലഭിക്കും. പ്രധാനപ്പെട്ട വിവരങ്ങളെല്ലാം മെസ്സേജ് രൂപത്തിൽ ഫോണിലെത്തും. കാലാവസ്ഥ മുന്നറിയിപ്പ്, വിപണി നിലവാരം എന്നിവയെല്ലാം ഇതിൽപ്പെടുന്നു. കൃഷി ഉദ്യോഗസ്ഥർക്ക് അഡ്മിൻ പോർട്ടൽ സംവിധാനത്തിലും ആപ്പിനെ ഉപയോഗിക്കാം. കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സേവങ്ങൾക്കും കർഷകമിത്ര ആപ്പ് സഹായിക്കും.ഗവ എൻജിനിയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകൻ അജയ് ജയിംസിന്റെ മേൽനോട്ടത്തിൽ ആറ് പേരടങ്ങുന്ന ടീമാണ് എല്ലാ കർഷക സേവങ്ങളും വിരത്തുമ്പിലാക്കി കർഷകമിത്ര ആപ്പ് വികസിപ്പിച്ചത്.
Comments are closed.