
കോട്ടക്കൽ :കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ അമേരിക്കയിലെ ഒഹിയോ യൂണിവേഴ്സിറ്റിയിലെ ആന്ത്ര പോളജി അസിസ്റ്റന്റ് പ്രൊഫസർ മാത്യു റോഷൻ സന്ദർശിച്ചു.ഹൈടെക് സ്കൂൾ നടപ്പിലാക്കിയവയിൽ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിൽ അമേരിക്കയിലെ ഓഹിയോ യൂണിവേഴ്സിറ്റിയും കേരള സർവകലാശാലയുമായി ചേർന്ന് ഒരു പഠനം നടത്തുന്നതിന്റെ ഭാഗമായിരുന്നു സ്കൂൾ സന്ദർശനം. പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, അധ്യാപകരും വിദ്യാർത്ഥികളും സ്വീകരിച്ചു.സമഗ്ര പോർട്ടലും, റിസോഴ്സുകളും ഉപയോഗിച്ചുള്ള ക്ലാസുകളും ഐടി അധിഷ്ഠിത വിദ്യഭ്യാസവും ഉന്നത നിലവാരം പുലർത്തിയെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ജയ പ്രവീൺ കേരള യൂണിവേഴ്സിറ്റി, മലപ്പുറം ഉപജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ സി.കെ മുഹമ്മദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു
Comments are closed.