1470-490

വനിത സ്വയം സംരഭകത്വ വായ്പ മേള സംഘടിപ്പിച്ചു

സംസ്ഥാന വനിത വികസന കോര്‍പ്പറേഷനും, ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വനിത സ്വയം സംരഭകത്വ വായ്പ മേള സംഘടിപ്പിച്ചു. ബി. ഡി. ദേവസി എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. കെ. ഷീജു അദ്ധ്യക്ഷത വഹിച്ചു. വനിത വിതസന കോര്‍പ്പറേഷന്‍ എം. ഡി. ബിന്ദു വി. സി. മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍ വായ്പ വിതരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല,ജില്ല പഞ്ചായത്തംഗം സി. ജി. സിനി ടീച്ചര്‍, ബ്ലോക്ക അംഗങ്ങളായ വി. ഡി. തോമാസ്,കെ. എ. ഗ്രേസി, ലീല സുബ്രഹ്മണ്യന്‍, നഗരസഭ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ഷീന ദിനേശന്‍, എം. ആര്‍. രംഗന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.