1470-490

100 മാർക്ക് നേടിയ വി.എച്ച്.സി ക്കാർ പുറത്ത് 0 വാങ്ങിയ ബി.എസ.സി.ക്കാർ. അകത്ത്

പാലക്കാട്: കേരളത്തിൽ കൃഷി വിഷയമായി പഠിച്ചിറങ്ങുന്ന വൊക്കേഷണൽ ഹയർസെക്കണ്ടറി പഠിച്ചവർ  കൃഷി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 100 മാർക്ക് വാങ്ങിയാലും ജോലിയില്ല. എന്നാൽ ബി.എസ്.സി. അഗ്രി പഠിച്ചവർ പൂജ്യം മാർക്ക് വാങ്ങിയാലും കൃഷിവകുപ്പിൽ ജോലി ഉറപ്പ്.  പി.എസ്.സി. ബുധനാഴ്ച പ്രസിദ്ധീകരിച്ച കൃഷിവകുപ്പിലെ കൃഷി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലാണ് ഒരു മാർക്കുപോലുമില്ലാത്തവരും ഇടംനേടിയത്. 28 സ്കൂളുകൾ സ്വകാര്യ എയ്ഡഡ് മേഖലയിലും 261 സ്കൂളുകൾ സർക്കാർ മേഖലയിലുമായി  1100 ബാച്ചുകളുള്ള 389 സ്കൂളുകളിൽ നിന്നും ഓരോ വർഷവും വി.എച്ച്.സി.അഗ്രി വിഷയമായി വർഷംതോറും പഠിച്ചിറങ്ങുന്ന 4500 കുട്ടികളുടെ ഭാവി തുലാസിലാക്കുന്ന നടപടിയാണ് പി.എസ്.സി. ഇതിലൂടെ നടപ്പിലാക്കുന്നത്. 
കൃഷി അസിസ്റ്റന്റ് ആകാൻ അടിസ്ഥാനയോഗ്യത കാർഷിക സർവകലാശാല നടത്തുന്ന അഗ്രികൾച്ചറിലുള്ള ഡിപ്ലോമയാണ്. അവരുടെ അഭാവത്തിൽ വി.എച്ച്.എസ്സി. അഗ്രികൾച്ചർ കഴിഞ്ഞവരെയും പരിഗണിക്കും. 2012-ൽ ഈ തസ്തികയിലേക്ക് വിജ്ഞാപനം വന്നപ്പോൾ ബി.എസ്സി അഗ്രികൾച്ചർ കഴിഞ്ഞവർ ഹൈക്കോടതിയെ സമീപിച്ച് അധികയോഗ്യത അയോഗ്യതയായി കണക്കാക്കരുത് എന്ന അനുകൂലവിധി നേടി.
വി.എച്ച്.സി അഗ്രിയെയും ബി.എസ്.സി.അഗ്രിയെയും കൃഷിഅസ്സിസ്റ്റൻഡ് തസ്തികയിലേക്കുള്ള തുല്യത യോഗ്യതയായി ഉത്തരവ് ഇറക്കിയെങ്കിലും രണ്ടുതരത്തിലാണ് സാധ്യതാപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബി.എസ്.സിക്കാരുടെ ഒന്നാമത്തെ ലിസ്റ്റിൽനിന്നും പൂജ്യം മാർക്ക് നേടിയവരെ ഉൾപ്പെടുത്താനും വി.എച്ച്.സിക്കാർക്ക് 48 മാർക്കിന് മുകളിലുവരെ മാത്രം പരിഗണിക്കച്ചാൽ മതിയനുമാണ് പുതിയ പി.എസ്.സി.ഉത്തരവ്.
2016-ൽ ഈ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ ഡിപ്ലോമക്കാർക്കൊപ്പം ബി.എസ്സി അഗ്രികൾച്ചർ കഴിഞ്ഞവരും കൂട്ടത്തോടെ അപേക്ഷിച്ചു. അതോടെ വി.എച്ച്.എസ്സി. അഗ്രികൾച്ചർ കഴിഞ്ഞവർ കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം കൃഷിവകുപ്പിൽ അസിസ്റ്റന്റാകാനുള്ള അടിസ്ഥാനയോഗ്യത കേരള കാർഷിക സർവകലാശാലയിൽനിന്നു ലഭിക്കുന്ന ഡിപ്ലോമയാണെന്നും ഇവരുടെ അഭാവത്തിൽമാത്രം വി.എച്ച്.എസ്സിക്കാരെ പരിഗണിക്കാമെന്നും ഭേദഗതിവരുത്തി 2019-ൽ സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് ബി.എസ്സിക്കാർക്കും പരീക്ഷ എഴുതാനാവില്ല. എന്നാൽ ആ ഉത്തരവിന് മുൻകാല പ്രാബല്യം നൽകാൻ അന്നു സർക്കാർ തയ്യാറായില്ല. ഇതോടെയാണ് ഇപ്പോൾ പുറത്തിറങ്ങിയ സാധ്യതാപട്ടികയിൽ പൂജ്യം മാർക്കാണെങ്കിലും ജോലി ലഭിക്കുന്ന അവസ്ഥയായത്. ഇങ്ങനെയാണെങ്കിൽ പി.എസ്.സി. എന്തിനാണ് യോഗ്യതാപരീക്ഷ നടത്തുന്നതെന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്. ലിസ്റ്റിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൃഷി അസിസ്റ്റന്റ് തസ്തിയിലേക്കുള്ള പി.എസ്.സി. 444/2016 ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ.

ഹയര്സെക്കണ്ടറിയുടെ ഇന്നലെകൾ.
സംസ്ഥാനത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് 1983-84 കാലഘട്ടത്തിലാണ്.  തുടക്കത്തിൽ തിരഞ്ഞെടുത്ത 19 കോഴ്സുകളുള്ള 19 സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കുകയും 1985-86 ൽ 73 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുകയും 27 വ്യത്യസ്ത വൊക്കേഷണൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. 1988-89ൽ മൊത്തം 200 ബാച്ചുകളുള്ള 100 സ്കൂളുകൾ ഉണ്ടായിരുന്നു.1995-96 വരെ എല്ലാ വർഷവും പ്രോഗ്രാം വികസിച്ചുകൊണ്ടിരുന്നു. സ്കൂളുകളുടെ എണ്ണം 310 ആയി ഉയർന്നു, മൊത്തം 814 ബാച്ചുകൾ 45 വ്യത്യസ്ത കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.അടുത്ത വിപുലീകരണം 2000-01 ൽ വന്നു, മൊത്തം 1000 ബാച്ചുകളുമായി സ്കൂളുകളുടെ എണ്ണം 375 ആയി ഉയർന്നു. ആധുനികവത്കരിച്ച പാഠ്യപദ്ധതിയോടുകൂടിയ 35 പുന സംഘടിപ്പിച്ച കോഴ്സുകളിൽ 1100 ബാച്ചുകളുള്ള 389 സ്കൂളുകൾ നിലവിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നൽകുന്നു. 389 സ്കൂളുകളിൽ 128 സ്കൂളുകൾ സ്വകാര്യ എയ്ഡഡ് മേഖലയിലും 261 സ്കൂളുകൾ സർക്കാർ മേഖലയിലുമാണ്. ഈ പടികളിലാവരുടെയും ഭാവി പ്രശ്നത്തിലാണ്

Comments are closed.