1470-490

ചെറുപ്പത്തിൽ തന്നെ ഭിന്നശേഷിയും കാഴ്ച ശേഷിയും നഷ്ട്ടപെട്ട ബാബുവിന്ന് ടിവി ലഭിച്ചു.

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ മലയിൽ പറമ്പത്ത് ബാബു സന്തോഷത്തിലാണ്. മറ്റുള്ളവരിൽ നിന്നും കേട്ടപാട്ടിന്റെ ഈരടികൾ ഇന്ന് മുതൽ സ്വന്തമായി ലഭിച്ച ടിവിയിൽ നിന്നും ബാബു വിന്ന് കേൾക്കാം ചെറുപ്പത്തിൽ തന്നെ ഭിന്നശേഷിയും കാഴ്ച ശേഷിയും നഷ്ട്ടപെട്ട ബാബുവിന്ന് പാട്ടുകൾ ഏറെ ഇഷ്ട്ടമായിരുന്നു. മലയാളത്തിലെ പഴയതും പുതിയതുമായ ഗാനങ്ങൾ ബലഹീനതയുള്ള തന്റെ കൈകൾ കൊണ്ടു താളം പിടിച്ചുപാടുന്നത് കേൾക്കാൻ ബന്ധുക്കളും മറ്റും ഒപ്പമിരിക്കും. ബാബുവിന്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു തന്റെ വീട്ടിൽ ഒരു ടി വി വേണമെന്നത്.ഇതറിഞ്ഞ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് നടുപൊയിൽ യു.പി.സ്കൂളിൽ നടന്ന കുട്ടികളുടെ അസംബ്ലിയിൽ ബാബുവിന്റെ ആഗ്രഹം അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃക പ്രവർത്തനം നടത്തി വരുന്ന നടുപൊയിൽ യു.പി.യിലെ വിദ്യാർത്ഥികൾ പ്രസിഡണ്ടിന്റെ വാക്കുകൾ ഏറ്റെടുത്തു ബാബുവിന്ന് ടിവി വാങ്ങാനുള്ള ധനം സ്വരൂപിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിൽ എത്തിയ വിദ്യാർത്ഥികൾ സ്കൂൾ ലീഡർ അഭിനന്ദനയുടെ നേതൃത്വത്തിൽ ടി വി കൈമാറി.വയോധികയായമാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയുമടങ്ങുന്ന ബാബുവിന്റെ വീട്ടിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത്, കുറ്റ്യാടി ഗവ: ആശുപത്രിയിലെ ആർ.എം.ഒ.ഡോക്ടർ പി.കെ ഷാജഹാൻ, ഡോക്ടർ നിർമ്മൽ, പ്രധാനാദ്ധ്യാപകൻ.പി.കെ.സുരേഷ്, പി.ടി എ പ്രസിഡണ്ട് ഗിരീഷ് പൊന്നേലായി, അദ്ധ്യാപകരായ സി സജീവൻ, ടി.വേണുഗോപാൽ, പി.പി.കുഞ്ഞമ്മദ്, എം.മഹമൂദ് എന്നിവരും കുട്ടികൾക്കൊപ്പം ബാബുവിന്ന് അഭിനന്ദനമറിയിക്കാൽ എത്തി

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373