1470-490

ശോകനാശിനി തീരസംരക്ഷണ പ്രവര്‍ത്താനുഭവങ്ങള്‍ പങ്കുവെച്ച് പരിസ്ഥിതി പ്രവര്‍ത്തക സംഗമം

ചിററൂര്‍: ശോകനാശിനി തീരസംരക്ഷണ പ്രവര്‍ത്താനുഭവങ്ങള്‍ പങ്കുവെച്ച് പരിസ്ഥിതി പ്രവര്‍ത്തക സംഗമമായി ചിറ്റൂര്‍ ഗവ കോളജ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സ്വഛതാ അഭിയാന്‍   പ്രോഗ്രാമിന്റെ നദീ ദത്തെടുക്കല്‍ പദ്ധതിയുടെ ഭാഗമായിഭാരതപ്പുഴയുടെ തീരസംരക്ഷണ മാതൃക സൃഷ്ടിക്കുന്നതിന്നതിനായി മൂന്നു തലമുറയിലെ വ്യക്തിത്വങ്ങള്‍ ഒത്തുകൂടി. ചിറ്റൂര്‍ കോളജ് ജന്തു ശാസ്ത്ര വിഭാഗം ഗാലറിയില്‍ നടന്ന സെമിനാര്‍ ചിറ്റൂര്‍ തത്തമംഗലം ചെയര്‍മാന്‍ കെ.മധു ഉദ്ഘാടനം ചെയ്തു. എന്‍. എസ്്്. എസ് പ്രോഗ്രാം ഓഫീസര്‍ വിനിത അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി ആരോവില്‍ ആരണ്യ വനം ഡയറക്ടറും കടലൂര്‍ ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായ ഡി. ശരവണന്‍ മുഖ്യ പ്രഭാഷണം നടത്തി.,മികച്ച ജൈവ വൈവിദ്ധ്യ സംരക്ഷണം നടത്തിയ ഹരിത പത്രപ്രവര്‍ത്തകന്‍ വി. എം. ഷണ്‍മുഖദാസ്,എസ്.ശിവകുമാര്‍, ശ്യാംകുമാര്‍  തേങ്കുറിശ്ശി,മോഹനന്‍ ,  എന്നിവരെ ആദരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറിലും ശോകനാശിനി പുഴയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആല്‍ , ഉങ്ങ് തുടങ്ങിയ തൈകള്‍ നട്ട് ജൈവവേലി വേലി നിര്‍മാണവും അനുബന്ധ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപദേശക സമിതി അംഗവും ജന്തുശാസ്ത്രജ്ഞനുമായ പ്രഫ ഇ.കുഞ്ഞികൃഷണന്‍, കൗണ്‍സില്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ് . ഗുരുവായൂരപ്പന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിസ്ഥിതി സാമൂഹ്യ രംഗത്ത് മികച്ച സംഭാവന നല്‍ികിയ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ വരെ വൈകുന്നേരം വരെയും  സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇതിന്റെ തുടര്‍ച്ചയായി ഇന്ന്   രാവിലെ ചിറ്റൂര്‍ പുഴയുടെ വൃഷ്ടി പ്രദേശ പഠനവും ഗായത്രി പുഴ സംരക്ഷവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് ആശ്രയം കോജേില്‍ സെമിനാറും നടത്തി ഭാവി പരിപാടികള്‍ക്ക് പദ്ധതി തയ്യാറാക്കും

Comments are closed.