1470-490

നെൽകൃഷി വിളവെടുപ്പു നടത്തി

പടം.. കൊരട്ടോടി താഴ വയലിൽ നടന്ന വിളവെടുപ്പ് ടി.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ കൊരട്ടോടി താഴവയലിൽ  നെൽകൃഷി വിളവെടുപ്പു നടത്തി. ഏകദേശം രണ്ട് ഏക്കറോളം വിസ്തീർണ്ണമുള്ള വയലിലാണ് ജൈവ രീതിയിൽ കൃഷി ചെയ്ത് വിളവെടുപ്പു നടത്തിയത്. ബേങ്ക് പ്രസിഡണ്ട് ടി.കെ.മോഹൻദാസ് മാസ്റ്റർ വിളകൊയ്തു ഉദ്ഘാടനം നടത്തി.പി.നാണു മാസ്റ്റർ, ആർ ഗംഗാധരൻ, പി.കെ.ജമാൽ, ഒതയോത്ത് മമ്മു എന്നിവർ നേതൃത്വം നൽകി.

Comments are closed.