1470-490

ഏകദിന പരിശീലനം

തുരുത്തിപ്പറമ്പ് വിനോദ് സ്മാരക വായനശാലയുടേയും നെഹ്റു യുവകേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തിൽ യുവാക്കൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്  സന്ധ്യ നൈസൻ  ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ജിൻസൻ  ചാതേലി അധ്യക്ഷനായിരുന്നു.  സെക്രട്ടറി കെ.എ.അനിഷ്  , പ്രോഗ്രാം കോഡിനേറ്റർ കെ.എം.ശ്രീകാന്ത്  , നെഹ്റു യുവകേന്ദ്ര യൂത്ത് കോ ഓർഡിനേറ്റർ എം.എ.അഭിനവ് , വി.ടി.ജോസ്‌, എന്നിവർ സംസാരിച്ചു. സൈബർ കുറ്റകൃത്യങ്ങൾ, ലഹരി വിരുദ്ധ ബോധവത്കരണം, കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നയിച്ചു.

Comments are closed.