1470-490

കുന്നംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു

കുന്നംകുളം:ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചുകാണിപയ്യൂർ തീപ്പോത്തയിൽ ഷംസുദ്ദീൻ (59) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതോടെ തൃശൂർ റോഡിൽ ബഥനി സ്കൂളിനു സമീപത്തു വെച്ചായിരുന്നു അപകടം.ഷംസുദ്ദീനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ ആനായ്ക്കൽ ഏറത്ത് മോഹൻദാസിന്റെ മകൻ അമൽദാസ് (24)  റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്..ഭാര്യ : ഷാജിത മക്കൾ : ഷംസാദ്, ഷംന, മരുമകൻ : മൺസൂർ..

സംസ്കാരം നടത്തി.

Comments are closed.